Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

​മുസ്​ലിംകളുടെ വെള്ളിയാഴ്ച പ്രാർഥനക്കിടയിൽ കലാപാഹ്വാനവുമായി സംഘ്​പരിവാർ സംഘടനകൾ

ഗുരുഗ്രാം: മുസ്​ലിംകളുടെ വെള്ളിയാഴ്ച പ്രാർഥനക്കിടയിൽ കലാപാഹ്വാനവുമായി സംഘ്​പരിവാർ സംഘടനകൾ. പ്രാർഥന നടക്കുന്നതിനിടയിൽ ലൗഡ്​സ്​പീക്കറുകളുപയോഗിച്ച്​ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ വിളികളുമായെത്തിയാണ്​ പ്രാർഥന അല​​ങ്കോലമാക്കാൻ ശ്രമിച്ചത്​. ഹരിയാനയിലെ ഗുരുഗ്രാമിലാണ്​ തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ് ദളിന്‍റെയും വിശ്വഹിന്ദു പരിഷത്തിന്‍റെയും (വി.എച്ച്‌.പി) പ്രവർത്തകരാണ്​​ കലാപശ്രമവുമായി ഒത്തുകൂടിയത്​.

ഗുരുഗ്രാമിലെ സെക്ടർ 12 ലെ ഗ്രൗണ്ടിൽ 150 ഓളം മുസ്‌ലിംകൾ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നതിനിടെയാണ്​ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ലൗഡ്​ സ്പീക്കറുകളിൽ ഭജനകൾ ചൊല്ലാൻ തുടങ്ങിയത്​. ഇതിന്​ മുമ്പ്​ സെക്ടർ 47 ലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ഭരണകൂടം വെള്ളിയാ​ഴ്ച നമസ്​കാരത്തിനായി അനുവദിച്ച്​ നൽകിയിട്ടുള്ള ​ഗ്രൗണ്ടുകളിൽ പ്രാർഥന നടത്തുന്നതിനിടയിലാണ്​ കലാപശ്രമം.

ഒക്ടോബർ 8-നും മൂന്ന്​ തവണ വെള്ളിയാഴ്ച നമസ്​കാരം സംഘ്​പരിവാർ സംഘടനകൾ തടസപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ഈ വർഷം പലകുറി ആവർത്തിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്​.

കലാപത്തിന്​ നേതൃത്വം കൊടുക്കുന്നത്​ പ്രദേശത്തെ വ്യവസായിയായ ദിനേശ് ഭാരതിയാ​െണന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.​. മുസ്ലീംകളുടെ പ്രാർഥനകൾ തടസപ്പെടുത്താൻ ദിനേശ്​ പലതവണ ഫേസ്​ബുക്കിലടക്കം ആഹ്വാനം ചെയ്​തിരുന്നു. പ്രദേശത്ത്​ പള്ളികൾ കുറവായതിനാലാണ്​ മൈതാനങ്ങൾ വെള്ളിയാഴ്​ച നമസ്​കാരത്തിന്​ ഉപയോഗിക്കുന്നതെന്നാണ്​ മുസ്ലീം സംഘടനകൾ പറയുന്നത്​. മുസ്ലീംകളുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച പ്രാർഥനക്കായി 106 സ്ഥലങ്ങൾ ജില്ലാ ഭരണകൂടമടക്കമുള്ളവർ അനുവദിച്ചിരുന്നു. എന്നാൽ സംഘ്​പരിവാർ സംഘടനകൾ പ്രാർഥനക്കെത്തുന്നവർക്കെതിരെ കലാപാഹ്വാനവുമായി രംഗത്തെത്തിയതോടെ ഇത്​ 37 ആയി ചുരുക്കിയിരുന്നു. അതെ സമയം കൂടുതൽ പൊലീസ്​ അടക്കമുള്ളവരെ പ്രദേശത്ത്​ വിന്യസിച്ചിരിക്കുകയാണ്​ ഭരണകൂടം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...