Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പ്രവാസികൾക്കായി നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് ആരംഭിച്ചു

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ നിക്ഷേപ സാധ്യതകളും അനുകൂല ഘടകങ്ങളും പരിചയപ്പെടുത്തുന്നതിനും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് ആരംഭിച്ചു.

പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്‍പകള്‍, ജി.എസ്.ടി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ പദ്ധതി നിക്ഷേപങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം പ്രൊജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കുതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ബി.എഫ്.സി , നോര്‍ക്ക റൂട്‌സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc.norka@ kerala.gov.in / 0471 – 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...