തിരുവനന്തപുരം: എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്ത് നിന്ന് 25 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ ശിവകുമാർ (35), മനോജ് കുമാർ (43) എന്നിവരെ അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ബൈക്കിൽ എത്തിച്ച കഞ്ചാവ് സ്കോർപിയോ വാഹനത്തിലെത്തിയ മൂന്ന് യുവാക്കൾക്ക് കൈമാറുന്നതിനിടയാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. ശിവകുമാറിനെ സംഭവസ്ഥലത്തു തന്നെ പിടികൂടിയെങ്കിലും മനോജും മറ്റുള്ളവരും എക്സൈസിന്റെ വാഹനങ്ങൾ കാറുപയോഗിച്ച് ഇടിച്ചുതകർത്ത ശേഷം രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളിലും ഇവർ സഞ്ചരിച്ച കാർ ഇടിച്ചു. സംഘത്തെ സാഹസികമായി 20 കിലോമീറ്ററോളം പിന്തുടർന്ന എക്സൈസ് കാട്ടാക്കട ആര്യനാട് റോഡിൽ വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞു. കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുനിന്ന് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന ഗുണ്ടാനേതാവിനെ കുറിച്ച് വിവരം ലഭിച്ചെന്നും ഇയാൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...
You must be logged in to post a comment Login