Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പരീക്ഷയിൽ ആൾമാറാട്ടം; വിദ്യാർത്ഥിയും കോച്ചിങ് സെന്റർ അധ്യാപകനും അറസ്റ്റിൽ

മംഗലപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കൂളിങ്ങിന്റെ ഹയർ സെക്കൻഡറി തല പരീക്ഷയിൽ ആൾമാറാട്ടം. സംഭവത്തിൽ വിദ്യാർത്ഥിയും കോച്ചിങ് സെന്റർ അദ്ധ്യാപകനും അറസ്റ്റിൽ. മലയിൻകീഴ് ആൽത്തറ ജംക്ഷൻ കമലാനിലയത്തിൽ ആദിത് (23), കോച്ചിങ് സെന്റർ അദ്ധ്യാപകനായ വിളവൂർക്കൽ വിജെ ഭവനിൽ‍ വേണുഗോപാലൻ നായർ (57) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.പള്ളിപ്പുറം സിആർപിഎഫ് ആസ്ഥാനത്തുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഉച്ചയ്‌ക്ക് ശേഷം നടന്ന എഴുത്തുപരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്. കിളിമാനൂർ സ്വദേശി മിഥുൻ എന്ന വിദ്യാർത്ഥിയ്‌ക്ക് പകരക്കാരനായാണ് ആദിത് പരീക്ഷ എഴുതാൻ എത്തിയത്. ആദിത് ഹാജരാക്കിയ ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം പുറത്ത് വന്നത്. തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...