Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല

ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ ഗ്രാമിന് 20 രൂപ ഉയർന്ന സ്വ‍ർണ്ണവില ഇന്ന് ​അതേ നിലയിലാണ്. 4495 രൂപയാണ് ഒരു ​ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 35960 രൂപയാണ് ഇന്നത്തെ സ്വർണ വില. ഇന്നലെ വരെ നാല് ദിവസമായി സ്വർണവില 4475 രൂപയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉള്ളത്.

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505 ൽ എത്തി. ഇവിടെ നിന്നാണ് സ്വർണവില വീണ്ടും കുറഞ്ഞ് ഡിസംബർ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് 35960 രൂപയാണ്. 24 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയും ഗ്രാമിന് 4905 രൂപയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...