തിരുവനന്തപുരം: സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. പവന് 35960 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില. 4475 രൂപയിൽ നിന്ന് 20 രൂപ വർധിച്ച ശേഷം കഴിഞ്ഞ രണ്ട് ദിവസമായി 4495 രൂപയിലാണ് സ്വർണത്തിന്റെ വിപണനം.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയിൽ എത്തിയത്.
You must be logged in to post a comment Login