Vismaya News
Connect with us

Hi, what are you looking for?

EDUCATION

പത്താം തരം പ്രിലിമിനറി പരീക്ഷ ചോദ്യപേപ്പർ മാധ്യമം മാറ്റാൻ അവസരം ; അപേക്ഷ മാർച്ച് 11 വരെ

തിരുവനന്തപുരം: കേരള പിഎസ് സി മെയ് ജൂൺ മാസങ്ങളിൽ നടത്താനിരിക്കുന്ന പത്താം തരം പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പർ മാധ്യമം മാറ്റാൻ അപേക്ഷാർത്ഥികൾക്ക് അവസരം. പിഎസ് സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2022 ലെ പത്താം തരം പ്രാഥമിക പൊതു പരീക്ഷയ്ക്ക് സ്ഥിരീകരണം രേഖപ്പെടുത്തുമ്പോൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം തന്നെ ചോദ്യപേപ്പർ മാധ്യമം തെരഞ്ഞെടുക്കേണ്ടതാണ്.

സ്ഥിരീകരണം രേഖപ്പെടുത്തിയ സമയത്ത് ചോദ്യപേപ്പർ മാധ്യമം രേഖപ്പെടുത്തുന്നതിൽ പിശകുപറ്റിയ ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡി, മൊബൈൽ നമ്പർ, കാറ്റഗറി നമ്പർ, ആവശ്യമായ ചോദ്യപേപ്പർ മാധ്യമം എന്നിവ വ്യക്തമായി രേഖപ്പെടുത്തി കേരള പബ്ലിക് സർവീസ് കമ്മിഷൻ ജോയിന്റ് പരീക്ഷാ കൺട്രോളർക്കോ ([email protected]) അതത് ജില്ലാ ആഫീസർമാർക്കോ 2022 മാർച്ച് 11 നു മുൻപായി ഇ.മെയിൽ വഴിയോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഒരു കാരണവശാലും 2022 മാർച്ച് 11 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

വിവിധ ഘട്ടങ്ങളിലായി അപേക്ഷകൾ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.

പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകുവാനുള്ള സമയം ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെയാണ്. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി നൽകിയിട്ടുണ്ട്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയിൽ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. മുൻകൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തിൽ മാത്രമേ ചോദ്യപേപ്പർ ലഭ്യമാകുകയുള്ളൂ. ഇതു സംബന്ധിച്ച് പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...