Vismaya News
Connect with us

Hi, what are you looking for?

GULF

റിയാദ് സീസൺ വേദികളിലേക്ക് മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കും: തീരുമാനവുമായി സൗദി

റിയാദ്: മാസ്‌ക് ധരിക്കാത്തവർക്ക് റിയാദ് സീസൺ വേദി വേദികളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. റിയാദ് സീസൺ വേദികളിലേക്ക് പൂർണ്ണ ശേഷിയിൽ സന്ദർശകരെ അനുവദിച്ചതായും സംഘാടകർ അറിയിച്ചു.സീസൺ വേദികളിലേക്ക് മാസ്‌കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് നടപടി.

മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സൗദി അറിയിച്ചിരുന്നു.മാർച്ച് അഞ്ച് മുതൽ രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്‌കുകളുടെ ഉപയോഗം നിർബന്ധമാക്കിയത് ഒഴിവാക്കാനും കൂടുതൽ ഇളവുകൾ അനുവദിക്കാനും ഉത്തരവിറക്കിയിരുന്നു. അതേസമയം അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല. സ്ഥാപനങ്ങളിലേക്ക് കടക്കുമ്പോൾ തവക്കൽന ഇമ്മ്യൂൺ കാണിക്കണം. പൊതുഗതാഗതത്തിനും തവക്കൽന ഇമ്മ്യൂൺ കാണിക്കേണ്ടതാണ്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...