Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഫോര്‍വേഡഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി വാട്സ്‌ആപ്പ്

ഫോര്‍വേഡ് ചെയ്ത മെസേജുകള്‍ ഗ്രൂപ്പ് ചാറ്റുകളിലേക്ക് വീണ്ടും ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി വാട്സ്‌ആപ്പ്. വാട്സ്‌ആപ്പിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ബ്ലോഗ് ആയ ഡബ്ല്യുഎ ബീറ്റ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്സ്‌ആപ്പിന്റെ പുതിയ ബീറ്റ പതിപ്പില്‍ ഈ പുതിയ നിയന്ത്രണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു.

ഒരു സന്ദേശം ഇതിനകം ഫോര്‍വേഡ് ചെയ്‌തതാണെങ്കിൽ, അത് വീണ്ടും ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ഇനി സാധ്യമാവാത്ത തരത്തിലാവും പുതിയ ഈ ഫീച്ചര്‍.

ഉപയോക്താക്കള്‍ അതിനായി ശ്രമിച്ചാല്‍, “ഫോര്‍വേഡ് ചെയ്‌ത സന്ദേശങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ” എന്ന ഒരു ഓണ്‍-സ്‌ക്രീന്‍ സന്ദേശം ലഭിക്കും. ഒരു ഉപയോക്താവ് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഇത്തരം സന്ദേശങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോര്‍വേഡ് ചെയ്യേണ്ടി വരും.

ഉപയോക്താക്കള്‍ക്ക് ഒരേസമയം പരമാവധി അഞ്ച് വ്യത്യസ്ത ചാറ്റുകളിലേക്ക് മാത്രമേ ഒരു സന്ദേശം കൈമാറാന്‍ കഴിയൂ എന്ന തരത്തില്‍ 2018 ജൂലൈയില്‍, വാട്സ്‌ആപ്പ് ഇന്ത്യയില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2019 ജനുവരിയില്‍, ഈ നിയന്ത്രണങ്ങള്‍ ആഗോളതലത്തില്‍ വ്യാപിപ്പിച്ചു.

ഡബ്ല്യുഎ ബീറ്റ ഇന്‍ഫോയിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌, പുതിയ സിംഗിള്‍ ഗ്രൂപ്പ് ഫോര്‍വേഡ് ലിമിറ്റേഷന്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് അതേ നിയന്ത്രണങ്ങള്‍ ലഭ്യമാവും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...