തിരുവനന്തപുരം : ചരിത്ര പ്രസിദ്ധ വും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെപൊങ്കാല 13ന് ബുധൻ രാവിലെ 9.40ന് നടക്കും. ക്ഷേത്ര ഗോപുരങ്ങളുടെ മഹാ കുംഭ അഭിഷേകവും, ഉത്സവമഹാമഹവും ഏപ്രിൽ 6മുതൽ തുടങ്ങും.
ഒന്നാം ഉത്സവദിവസം വൈകുന്നേരം 6ന് രാജ ഗോപുര സമർപ്പിക്കുന്നു. ഏപ്രിൽ ഏഴാം തീയതി വൈകുന്നേരം 6മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കോഴിക്കോട് അദ്വൈതആശ്രമമഠ ധി പതി സ്വാമി ചിദാനന്ദ പുരിക്ക് കരിക്കകത്ത മ്മ പുരസ്കാരം നൽകി ട്രസ്റ്റ് ആദരിക്കും. ട്രസ്റ്റ് ചെയർമാൻ എം രാധാകൃഷ്ണൻ നായർ അധ്യക്ഷൻ ആയിരിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ നടി ശ്വേത മേനോൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി മാർ, മറ്റ് പ്രമുഖർ പങ്കെടുക്കും.13ന് രാവിലെ 9.40ന് ചരിത്ര പ്രസിദ്ധ മായ പൊങ്കാല നടക്കും. ഉച്ചക്ക് 2-15ന് പൊങ്കാല നിവേദ്യം. ഉത്സവദിവസങ്ങളിൽ വൈകുന്നേരം, രാത്രി കളിൽ സ്റ്റേജിൽ വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും
You must be logged in to post a comment Login