റിയല്‍മി സി 31 ഇന്ന് ഇന്ത്യയില്‍ ഇന്ന് വില്‍പ്പനയ്ക്കെത്തും. പ്രീമിയം ജിടി 2 പ്രോയില്‍ നിന്ന് ഡിസൈന്‍ കടമെടുത്ത റിയല്‍മിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണാണിത്. ലൈറ്റ് ടാസ്ക്കുകള്‍ക്ക് ഫോണ്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് അനുയോജ്യമാണ്.
പുതിയ മോഡല്‍. വര്‍ക്ക് ഇമെയിലുകള്‍ക്ക് മറുപടി നല്‍കാനും വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്യാനും ഇന്‍സ്റ്റാഗ്രാം ബ്രൗസ് ചെയ്യാനും കോളുകള്‍ വിളിക്കാനുമെല്ലാം ഏറെ സഹയാകരമാകുന്ന കോണ്ഫിഗുറേഷനോടെയാണ് പുതിയ ഫോണിന്റെ വരവ്.
ഗ്രാഫിക്സ് പ്രകടനം കുറവായതിനാല്‍ ഗെയിമിംഗ് ക്യാന്‍ഡി ക്രാഷ് പോലുള്ള ഗെയിമുകളിലേക്ക് പരിമിതപ്പെടുത്തേണ്ടിവരും.
വലിയ ഡിസ്പ്ലേയും ദീര്‍ഘകാല ബാറ്ററിയും ഫോണിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്. ഒപ്പം, ഡിസൈനും ആകര്‍ഷകമാണ്, ക്യാമറകളും മികച്ചതാണ്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സി 21- ന്റെ പിന്‍ഗാമിയാണ് സി 31. സി 21നെ അപേക്ഷിച്ച് സി31 ന്റെ ക്യാമറ ഏറെ മുന്നില്‍ നില്‍ക്കുന്നുണ്ട്.
സി 31 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 8,999 രൂപയും 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 9,999 രൂപയും വിലയുണ്ട്.
ലൈറ്റ് സില്‍വര്‍, ഡാര്‍ക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടിലും റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും വില്‍പ്പന ആരംഭിക്കും
You must be logged in to post a comment Login