ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ അല്ലു അർജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്. താരത്തിന്റെ വാഹനമായ റേഞ്ച് റോവർ എസ്യുവിയിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 700രൂപ പിഴയടച്ച ശേഷം ഗ്ലാസിൽ മാറ്റം വരുത്തണമെന്നും പൊലീസ് അല്ലു അർജുനോട് ആവശ്യപ്പെട്ടു. വാഹനങ്ങൾക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി 2012ൽ തന്നെ രാജ്യത്ത് വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് സംവിധായകനായ ത്രിവിക്രം ശ്രീനിവാസനിൽ നിന്നും ഹൈദരാബാദ് പൊലീസ് പിഴ ഈടാക്കിയിരുന്നു.അതേസമയം, പുഷ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. കഴിഞ്ഞ ഡിസംബർ 17നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം ലോകവ്യാപകമായി തിയേറ്റർ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിംഗും ആരംഭിച്ചിരുന്നു. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം പുഷ്പയിൽ എത്തിയത്.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...
You must be logged in to post a comment Login