Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇനി പൊലീസ് മെഡലിന്റെ പുതിയ മാനദണ്ഡങ്ങൾ

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ഇഷ്ടക്കാരെ തിരുകികയറ്റുന്ന ഉന്നതരുടെ നീക്കത്തിന് തടയിട്ട് മെഡലിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചു.
‌‌മെഡൽ വേണമെങ്കിൽ അഞ്ച് വർഷം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തി.ഉന്നതരുടെ പേഴ്സണൽ സ്റ്റാഫിലുള്ളവർ ശുപാർശയുടെ അടിസ്ഥാനത്തിൽ മെഡലുകൾ നേടുന്നത് പതിവായതോടെയാണിത്.മെഡലിനായി വനിതകൾക്കുള്ള മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനൊപ്പം സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിഗണിക്കാനും തീരുമാനിച്ചു

പൊലീസുകാർക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ മെഡൽ. എന്നാൽ ഇത് അനർഹർ കരസ്ഥമാക്കുന്നൂവെന്ന പരാതി കാലങ്ങളായുണ്ട്.മെഡൽ ലഭിക്കാൻ കുറഞ്ഞത് 10 വർഷം സർവീസുണ്ടായിരിക്കണം. ഇതിൽ അഞ്ച് വർഷം ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിലായിരിക്കണം.സി.പി.ഒ മുതൽ എസ്.ഐ വരെയുള്ളവർക്കാണ് ഈ നിബന്ധന. ഈ വിഭാഗത്തിലുള്ളവരാണ് പേഴ്സണൽ സ്റ്റാഫിലുള്ളതും.

ഇതുകൂടാതെയും മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങളുണ്ട്. ഇതുവരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മെഡലില്ലായിരുന്നു. ഇനി ലോ ആന്റ് ഓർഡറിൽ ജോലി ചെയ്യുന്ന രണ്ട് േപർക്ക് മെഡൽ നൽകും.മെഡൽ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സർവീസ് കാലാവധി പത്ത് വർഷത്തിൽ നിന്ന് ഏഴായി കുറച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പ് തല അന്വേഷണമോ വിജിലൻസ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും പത്ത് വർഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം നിലനിർത്തി.ഒരു വർഷം നൽകുന്ന മെഡലുകളുടെയെണ്ണം 285ൽ നിന്ന് 300 ആയി ഉയർത്തിയതോടെ കൂടുതൽ പേർക്കും അവസരമൊരുങ്ങും

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...