കണ്ണൂർ: വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത് കെ വി തോമസ്. കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ലെന്നും താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ വി തോമസ് പറഞ്ഞു. വിലക്ക് നിലനിൽക്കെ കെ വി തോമസ് സെമിനാറിൽ പങ്കെടുത്തതിനെത്തുടർന്ന് കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി സി സി പ്രസിഡണ്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചതിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ലെന്നും കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. ഞാൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എകെ ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു’, കെ വി തോമസ് പറഞ്ഞു. പാർട്ടിയിൽ നിന്ന് നടപടി വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴിരിക്കുന്ന ഈ കെട്ടിടം പൊളിഞ്ഞു വീണാൽ എന്ത് ചെയ്യാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
You must be logged in to post a comment Login