Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അമിത ടോൾ നിരക്ക്; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു

തൃശൂർ: പന്നിയങ്കര ടോൾ പ്ളാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ച് പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു. അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ നേരത്തെ ഇവിടെ സമരം നടത്തിയിരുന്നു. പതിനായിരത്തി അഞ്ഞൂറ് രൂപയാണ് സ്വകാര്യ ബസുകൾ 50 ട്രിപ്പുകൾക്ക് ടോൾ കടക്കാൻ നൽകേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്നുമാണ് ബസുടമകളുടെ വാദം.

അതേസമയം, ഇന്നുമുതൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്‌ചിതകാല സമരം ആരംഭിക്കും. 430 രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്‌ക്ക് ഒരുഭാഗത്തേക്ക് നൽകേണ്ട ടോൾ തുക. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപയാകുമ്പോൾ 14,315 രൂപയാണ് ഒരു മാസത്തെ പാസിന് നൽകേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...