Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം, തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനമേറ്റു

കൊല്ലം : കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്.തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനമേറ്റു. അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടൻ. നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദ്യശ്യങ്ങൾ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല.തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാണ് പൊലീസിന്റെ ശ്രമം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...