Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗ്യാസ് ടാങ്കറും ചരക്കുലോറിയും കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

ദേശീയപാതയിൽ ടാങ്കർലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് വൻദുരന്തം ഒഴിവായി. വടകര കേളു ബസാറിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് വരുകയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റ പാചകവാതക ടാങ്കറും ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയിൽ ലോറികളുടെ മുൻഭാഗം തകർന്നു. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം കുഴിച്ചുനീക്കിയിരുന്നു. അപകടത്തിൽ പാചകവാതക ചോർച്ച ഉണ്ടാവാത്തതും റോഡിന്റെ ഒരു ഭാഗത്തേക്ക് മറിയാത്തതും കാരണം വൻ ദുരന്തം ഒഴിവായി. അപകടത്തിൽപെട്ട ഇരു വാഹനങ്ങളും ക്രെയിൻ ഉപയോഗിച്ച് നേരെയാക്കിയെങ്കിലും ഉച്ചവരെ ദേശീയപാത ഗതാഗത കുരുക്കിൽ സ്തംഭിച്ചു. വടകരയിൽനിന്നും അഗ്നിരക്ഷാസേനയും ചോമ്പാല പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ടാങ്കർലോറിയുടെ കാബിൻ വേർപെടുത്തി സ്ഥലത്തുനിന്ന് മാറ്റി. ദേശീയപാതയിൽ ടാങ്കറുകൾ അപകടത്തിൽപെടുന്നത് സ്ഥിരം കാഴ്ചയാവുന്ന സ്ഥിതിയാണുള്ളത്. ദേശീയപാതയിൽ അടുത്തിടെ ടാങ്കർലോറികൾ കൂട്ടിയിടിച്ച് രണ്ട് അപകടങ്ങളാണ് ഉണ്ടായത്. രണ്ട് സംഭവങ്ങളിലും വൻദുരന്തമാണ് ഒഴിവായത്. ദേശീയപാതയിൽ ഇത്തരം അപകടങ്ങൾക്ക് കാരണം റോഡിൽ നടന്നുകൊണ്ടിരിക്കുന്ന അശാസ്ത്രിയമായ പണികൾ തന്നെ ആണ്. ഇത്തരത്തിൽ പണികൾ നടക്കുന്ന ഭാഗത്ത് വാഹനങ്ങൾക്ക് കടന്നുപോകാനായുള്ള ഭാഗം വെറും ഇടുങ്ങിയതാണ്. ഈ ഭാഗങ്ങളിൽ വാഹനം കൃത്യമായരീതിയിൽ കടത്തിവിടാൻ പോലീസുകാരുടെ ഭാഗത്ത് നിന്നോ പണികൾ ഏറ്റെടുത്ത് ചെയ്യുന്ന കമ്പനിയുടെ ഭാഗത്തു നിന്നോ ഒരാള് പോലും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ ഇരു സൈഡിൽ നിന്നും വിതി കുറഞ്ഞ റോഡിലൂടെ അമിത വേഹത്തിൽ കടന്നുവരുന്ന വാഹനങ്ങൾ തമ്മിൽ നിരന്തരം അപകടത്തിൽ പെടുന്നു. റോഡിൽ വിതി കൂട്ടലിന്റെ ഭാഗമായി പണികൾ നടക്കുന്ന ഈ സ്ഥലങ്ങളിൽ മിക്കയിടത്തും റോഡിനു തീരെ വീതി ഇല്ല. ഒരു സൈഡിൽ പണികളുടെ ഭാഗമായി എടുത്ത് ഇട്ടിരിക്കുന്ന കുഴികളും മൺകൂനകളും മറു സൈഡിൽ ചതപ്പുമായതാണ് ഇതിനു കാരണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...