കോട്ടയം: മുന്‍ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന അഡ്വ. എം പി ഗോവിന്ദന് നായര്‍ അന്തരിച്ചു.
96 വയസായിരുന്നു. കോട്ടയം മുട്ടമ്പലത്തുള്ള വസതിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു.
പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഗോദവര്‍മ്മ രാജയുടെ മകള്‍ പരേതയായ ശാരദാദേവിയായിരുന്നു ഭാര്യ. മകള്‍: സുധ. മരുമകന്: റിട്ട: കേണല്‍ പി.എസ്.സി.നായര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പിതൃസഹോദര പുത്രനാണ്. സംസ്കാരം വ്യാഴാഴ്ച.
You must be logged in to post a comment Login