തൃശൂർ: മലായ ജങ്ഷനു മുന്നിൽ ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസായ കെ സ്വിഫ്റ്റാണ് ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.
തൃശൂർ– കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ് തൃശൂരിൽ നിന്നും കോഴിക്കോട്ടേക്കു പോകുന്നതിനിടെയാണ് കുന്നംകുളത്തു വെച്ച് അപകടത്തിൽപെട്ടത്.
ഇടിച്ച ബസ് നിർത്താതെ പോയി. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.
You must be logged in to post a comment Login