ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെ ക്രൈസ്തവർ ഈ നാളിൽ അനുസ്മരിക്കുന്നു.ശിഷ്യന്മാരോടൊപ്പം യേശു അന്ത്യ അത്താഴം കഴിച്ചതിന്റെയും അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴവും എല്ലാം വിശ്വാസികളുടെ ഉള്ളിൽ നിറഞ്ഞു നില്കുന്നു
പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്സ് സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ് ഫ്രൈഡേ എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.
You must be logged in to post a comment Login