ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിന്ന് പരാഗ് അഗ്രവാളിനെ നീക്കം ചെയ്തു. ടെസ്ല സിഇഒ ഇലോണ്‍ മസ്കിന്റേതാണ് നടപടി. പരാഗ് അഗ്രവാളിനെ മാറ്റി പുതിയ സിഇഒയെ തെരെഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ മാനേജ്മെന്റില്‍ സംതൃപ്തിയില്ലെന്ന് മസ്ക് ട്വിറ്റര്‍ ചെയര്മാന് ബ്രെറ്റ് ടെയ്ലറോട് സൂചിപ്പിച്ചതായി നേരത്തെ തന്നെ വിവരങ്ങൾ വന്നിരുന്നു. 4400 കോടി ഡോളറിനായിരുന്നു മസ്ക് ട്വിറ്ററിനെ സ്വന്തമാക്കിയിരുന്നത്.
മാനേജ്മെന്റ് തലത്തില്‍ മസ്ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി അദ്ദേഹം സൂചന നൽകിയതായാണ് വിവരം. നേരത്തെ തന്നെ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ പരാഗിനെ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതേസമയം തന്നെ ഈ വർഷം അവസാനത്തോടെ ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നും അതുവരെ സിഇഒയായി തുടരാന്‍ പരാഗ് അഗ്രവാളിനെ അനുവദിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
You must be logged in to post a comment Login