Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നാവായിക്കുളം 28 ആം മൈലിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച്  അപകടം

നാവായിക്കുളം : ദേശീയ പാതയിൽ നാവായിക്കുളം 28 ആം മൈലിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയും പാഴ്സൽ ലോറിയും കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ 11 മണി കഴിഞ്ഞ് 28 ആം മൈൽ മങ്കാട്ടുവാതുക്കൽ പെട്രോൾ പമ്പിനു അടുത്താണ് അപകടം നടന്നത്.തിരുവനന്തപുരം ഭാഗത്ത് നിന്നും പാരിപ്പള്ളി ഐഒസിയിലേക്ക് കാലി ഗ്യാസ് സിലിണ്ടറും കയറ്റി പോയ ലോറിയും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗ്യാസ് സിലിണ്ടറും കയറ്റി വന്ന ലോറി ഡ്രൈവർ പാരിപ്പള്ളി സുധിയുടെ കാലുകൾ ഡ്രൈവർ ക്യാബിനിൽ കുടുങ്ങി. തുടർന്ന് കല്ലമ്പലം ഫയർ ഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് സുധിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി കൊല്ലം ആശ്രമം ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ബന്ധപ്പെട്ടവർ ആറ്റിങ്ങൽ വാർത്ത ഡോട്ട്കോമിനെ അറിയിച്ചു. പാഴ്സൽ ലോറിയിലെ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കല്ലമ്പലം പോലീസും ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...