Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നിർധനനും നിരാലംബനുമായ വയോധികന് കിളിമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റേയും സുമനസുകളുടേയും പ്രയത്നത്താൽ സ്നേഹാലയം ഒരുങ്ങി

ഇടിഞ്ഞു വീഴാറായ കുടിലിനുള്ളിൽ താമസിച്ചിരുന്ന നിർധനനും നിരാലംബനുമായ വയോധികന് കിളിമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റേയും സുമനസുകളുടേയും പ്രയത്നത്താൽ സ്നേഹാലയം ഒരുങ്ങി. കിളിമാനൂർ ,പാപ്പാല ,കല്ലറക്കോണം, കോഴിക്കോട്ടു വിള വീട്ടിൽ കുഞ്ഞിരാമന് (72) ആണ് വീട് നിർമ്മിച്ച് നൽകിയത്. 30 വർഷം മുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ വയോധികൻ കല്ലറകോണത്തുള്ള മൂന്ന് സെന്റ് ഭൂമിയിൽ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ മൺഭിത്തിയിൽ ടാർപ്പോളിൻ കൊണ്ട് മൂടിയ കുടിലിലാണ് താമസിച്ചുവരുന്നത്. പ്രായാധിക്യത്തിൽ കേൾവി കുറവും കാഴ്ച കുറവും നേരിട്ടതോടെ വയോധികന്റ പതിവ് ദിനചര്യകൾ ബുദ്ധിമുട്ടിലായി. സമീപ വാസികളുടേയും സുമനസുകളുടേയും കനിവിലായിരുന്നു ഭക്ഷണംപോലും ലഭിച്ചിരുന്നത്. വയോധികന്റെ ദുരവസ്ഥ സമീപ പ്രദേശത്ത് പരാതി അന്വേഷിയ്ക്കാൻ എത്തിയ ജനമൈത്രി പോലീസ് കോർഡിനേറ്റർമാരായ സവാദ്ഖാൻ , പ്രദീപ് ജനമൈത്രി ബീറ്റ് ഓഫീസർ റിയാസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും ഈ വിവരം മേലുദ്യോഗസ്ഥരെ ധരിപ്പിച്ച് അനുമതി വാങ്ങിയ ശേഷം അടിയന്തിരമായി സുരക്ഷയുള്ള വീട് നിർമ്മിച്ചു നൽകാൻ തീരുമാനിയ്ക്കുകയുമായിരുന്നു. വാർഡ് മെമ്പർ അജ്മലും സുമനസുകളും ജനമൈത്രി പോലീസും കൈകോർത്തതോടെ അടുക്കളയും ശുചിമുറിയും അടങ്ങിയ വീട് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. വീടിന്റെ താക്കോൽദാനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യാ വി ഗോപിനാഥ് ഐപിഎസ് നിർവ്വഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ Dysp ഡി. സുനീഷ്ബാബു, നാർക്കോട്ടിക് സെൽ DYSP രാശിത്ത് വി.റ്റി, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, കിളിമാനൂർ ISHO എസ്. സനൂജ് , എസ് ഐ വിജിത്ത് കെ. നായർ , KPA തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ ,വാർഡ് മെമ്പർ അജ്മൽ , തുടങ്ങിയവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...