ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ 1000 പുതിയ കേന്ദ്രം വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി ആരംഭത്തിനായി 50 കോടി രൂപ അനുവദിച്ചു. ജൂണിൽ പദ്ധതി പ്രവർത്തനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ജില്ലാതലത്തിൽ എല്ലാ പഞ്ചായത്തിലെയും ടൂറിസം സാധ്യതകൾ പരിശോധിച്ചാണ് കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്. അടിസ്ഥാന സൗകര്യം വികസിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന നിലയിലേക്ക് ഉയർത്താനുള്ള പദ്ധതി തയ്യാറാക്കും.
കലക്ടറുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും പദ്ധതിയിൽ താൽപ്പര്യമുള്ളവരുടെയും യോഗം ചേരും.
You must be logged in to post a comment Login