കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി. തൂണുകളിൽ തട്ടി വാഹനത്തിൻറെ ചില്ലുകൾ തകർന്നു. ബസ് നടക്കാവിലെ കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് കുടുങ്ങിയത്.
ഇന്നലെയും കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിനുള്ളിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്ത് ബസ് പുറത്തെടുത്തത്. അഞ്ച് മണിക്കൂറിന് ശേഷമാണ് ബസ് പുറത്തിറക്കാൻ കഴിഞ്ഞത്.
You must be logged in to post a comment Login