Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാതയിരട്ടിപ്പിക്കൽ; 14 ട്രെയിൻ റദ്ദാക്കി; ഞായറാഴ്ചയും നിയന്ത്രണം

ചിങ്ങവനം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഞായറാഴ്ചയും കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 14 ട്രെയിൻ പൂർണമായി റദ്ദാക്കി. ശബരി, പരശുറാം അടക്കമുള്ള ആറ് ട്രെയിൻ ഭാഗികമായും ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്.

ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. തിങ്കളാഴ്ചയും ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) ഞായറാഴ്ച പാലക്കാട്ടുനിന്ന് ഒന്നേകാൽ മണിക്കൂർ വെകിയാകും പുറപ്പെടുക. 6.20നാകും ടെയിൻ യാത്ര തിരിക്കുകയെന്ന് റെയിൽവേ അറിയിച്ചു. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ (നമ്പർ, ട്രെയിൻ ക്രമത്തിൽ)

12623, ചെന്നൈ സെൻട്രൽ -തിരുവനന്തപുരം മെയിൽ (28ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്നത്)

12624, തിരുവനന്തപുരം സെൻട്രൽ – ചെന്നൈ മെയിൽ

12082, തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി

16302, തിരുവനന്തപുരം – ഷൊർണൂർ വേണാട്

16301, ഷൊർണൂർ – തിരുവനന്തപുരം വേണാട്

16327, പുനലൂർ – ഗുരുവായൂർ

16328, ഗുരുവായൂർ – പുനലൂർ

06449, എറണാകുളം ജങ്ഷൻ – ആലപ്പുഴ പാസഞ്ചർ

06452, ആലപ്പുഴ- എറണാകുളം പാസഞ്ചർ

06444, കൊല്ലം – എറണാകുളം ജങ്ഷൻ മെമു

06443, എറണാകുളം- കൊല്ലം ജങ്ഷൻ മെമു

06451, എറണാകുളം ജങ്ഷൻ- കായംകുളം പാസഞ്ചർ

06450, കായംകുളം – എറണാകുളം പാസഞ്ചർ (ഞായർ, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി)

06431, കോട്ടയം- കൊല്ലം പാസഞ്ചർ (തിങ്കളാഴ്ച മാത്രം റദ്ദാക്കി)

ഭാഗികമായി റദ്ദാക്കിയത്

17230, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂർ- തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ റദ്ദാക്കി.

17229, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് തൃശൂരിൽനിന്നാകും യാത്ര പുറപ്പെടുക. തിരുവനന്തപുരത്തിനും തൃശൂരിനും ഇടയിൽ ട്രെയിൻ സർവിസ് നടത്തില്ല.

16650, നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് ഷൊർണൂരിൽനിന്നാകും പുറപ്പെടുക. നാഗർകോവിലിനും ഷൊർണൂരിനുമിടയിൽ സർവിസ് റദ്ദാക്കി.

16325, നിലമ്പൂർ റോഡ് -കോട്ടയം പാസഞ്ചർ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. ട്രെയിൻ എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും. കോട്ടയം-എറണാകുളം റൂട്ടിൽ സർവിസ് ഉണ്ടാകില്ല.

16366, നാഗർകോവിൽ -കോട്ടയം പാസഞ്ചർ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും കോട്ടയത്തിനും ഇടയിൽ സർവിസ് നടത്തില്ല.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

12508, സിൽച്ചർ- തിരുവനന്തപുരം വീക്കിലി എക്സ്പ്രസ് (26ന് ഗുവാഹതിയിൽനിന്ന് പുറപ്പെട്ടത്)

12626, ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്(വെള്ളിയാഴ്ച പുറപ്പെട്ടത്)

16526, ബംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്(ശനിയാഴ്ച പുറപ്പെടുന്നത്)

22113, ലോക്മാന്യതിലക്- കൊച്ചുവേളി ബൈ വീക്കിലി എക്സ്പ്രസ് (ശനിയാഴ്ച പുറപ്പെടുന്നത്)

12625, തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി കേരള എക്സ്പ്രസ്

16382, കന്യാകുമാരി- പുണെ എക്സ്പ്രസ്

16649, മംഗളൂരു- നാഗർകോവിൽ പരശുറാം

12202, കൊച്ചുവേളി- ലോക്മാന്യതിലക് ബൈ വീക്കിലി ഗരീബ് രഥ്

16525, കന്യാകുമാരി- ബംഗളൂരു ഐലൻഡ് എക്സ്പ്രസ്

12659, നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് വീക്കിലി എക്സ്പ്രസ്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...