Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ട് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിന് വേണ്ടി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എൻഡിഎയ്ക്ക് വേണ്ടി സുരേഷ് ഗോപിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിലെത്തും.

വിവിധ വിഷയങ്ങളിൽ നേതാക്കളുടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇന്നും തുടരും. അതേസമയം അടിയൊഴുക്കുണ്ടാകുമെന്ന പ്രതീക്ഷയും ആശങ്കയുമാണ് മുന്നണികൾക്കുള്ളത്. കാലങ്ങളായി കോണ്ഗ്രസിനൊപ്പമുള്ള വോട്ടുകൾ ഇടത് വോട്ടുകൾക്കൊപ്പം വിഭജിച്ച് മുസ്ലിം ൻയൂനപക്ഷ വോട്ടുകൾ ഏകീകരിക്കുകയും ട്വൻറി 20 വോട്ടുകളിൽ ഒരു വിഭാഗം പിടിച്ചെടുക്കുകയുമാണ് ഇടതുപക്ഷത്തിൻറെ തന്ത്രം. ഇത് ഉറപ്പാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണി. കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, ആൻറണി രാജു തുടങ്ങിയ മന്ത്രിമാരും ഇന്ന് പ്രചാരണത്തിൻ നേതൃത്വം നൽകും.

യു.ഡി.എഫിനായി കോണ്ഗ്രസ് നേതൃത്വം ഒന്നടങ്കം തൃക്കാക്കരയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അഭിമാനപ്പോരാട്ടത്തിൽ ഉമാ തോമസിൻ അയ്യായിരമോ അതിൽ താഴെയോ വോട്ടിൻറെ ഭൂരിപക്ഷം ലഭിച്ചാൽ അത് വിജയമായി പോലും കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കാൻ യു.ഡി.എഫ് ക്യാമ്പ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ഓരോ വോട്ടും വീടുവീടാന്തരം കയറിയിറങ്ങി വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ഇതിനായി മുതിർന്ന നേതാക്കൾ രംഗത്തുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...