കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പുറത്തെത്തിച്ച സ്വർണം പൊലീസ് പിടികൂടി.38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കൂത്തുപറമ്പ് നരവൂർ സ്വദേശി നസീം അഹമ്മദിൽ നിന്നാണ് സ്വർണം പിടിച്ചത്. പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് പരിസരത്ത് നിന്ന് വിമാനത്താവള പൊലീസാണ് നസീം അഹമ്മദിൽ നിന്ന് സ്വർണം പിടികൂടിയത്.
വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം ആദ്യമായാണ് ഇവിടെ നിന്ന് പൊലീസ് സ്വർണം പിടികൂടുന്നത്.
You must be logged in to post a comment Login