കോഴിക്കോട്: പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ.
സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.
അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
കേരളാ പൊലീസിനെ കെ മുരളീധരൻ വിമർശിച്ചു. ഷാജ് കിരണിനെ പോലുള്ളവർ വിളിച്ചാൽ ഫോൺ എടുക്കുന്ന പൊലീസ് ജനപ്രതിനിധികൾ വിളിച്ചാൽ എടുക്കില്ലെന്നാണ് വിമർശിച്ചത്.
You must be logged in to post a comment Login