കൊച്ചി: സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച് ആർ ഡി എസ്. കാർ അടക്കം വിട്ടു നൽകി സഹായിക്കുന്നത് സ്വപ്ന എച്ച് ആർ ഡി എസ് ജീവനക്കാരി ആയതിനാലാണ്.
സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്നും എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. സംഘപരിവാർ മാറ്റി നിർത്തേണ്ടവരല്ല. സംഘപരിവാർ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്.
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണ്. എച്ച് ആർ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാൻ പ്രവർത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആർ ഡി എസിലുണ്ട് എന്നും അജി കൃഷ്ണൻ പറഞ്ഞു.
You must be logged in to post a comment Login