Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ഥക്കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


വര്‍ക്കല: വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ഥക്കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടശ്ശേരിക്കോണം ഞെക്കാട് നന്ദനത്തില്‍ ലിജിനാ(30)ണ് മരിച്ചത്. രണ്ടുദിവസങ്ങളിലായി ഏഴുമണിക്കൂറിലധികം തിരച്ചില്‍ നടത്തിയശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ലിജിനെ കാണാതായത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ അഗ്‌നിരക്ഷാസേനയുടെ തിരുവനന്തപുരം ജില്ലാ സ്‌കൂബാ ടീം തിരച്ചില്‍ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുളത്തിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് ജനാര്‍ദനപുരം ആല്‍ത്തറമൂട്ടില്‍ സുഹൃത്തുക്കളുടെ മുറിയിലെത്തിയ ലിജിന്‍ അവര്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. വൈകീട്ട് ആറരയോടെ ഭാര്യ സാനിയെ വിളിച്ച് സിനിമയ്ക്ക് പോകാന്‍ വര്‍ക്കല ക്ഷേത്രത്തിനുസമീപം എത്താന്‍ പറഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ മുറിയില്‍വച്ചശേഷം ഭാര്യ വിളിച്ചാല്‍ ഫോണ്‍ എടുക്കണമെന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിട്ടാണ് ലിജിന്‍ കുളിക്കാന്‍ പോയത്.

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിന്റെ വടക്കേക്കരയില്‍നിന്ന് തൂമ്പിന്റെ ഭാഗം വരെ നീന്തിയശേഷം ലിജിന്‍ വീണ്ടും കുളത്തിലിറങ്ങിയെന്നും അതിനുശേഷം കാണാതായെന്നുമാണ് സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...