Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സുഗതകുമാരിയുടെ ഓര്‍മ്മയില്‍ ‘പയസ്വിനി’യെ പിഴുതുനട്ടു; ഇനി കാത്തിരിപ്പ് ആദ്യ തളിരിനായി


കാസര്‍കോട്: ഇനി കാത്തിരിപ്പിന്റെ നാളുകള്‍. പിഴുതുനട്ട മാവ് തളിരിടുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാത്ത്. പുനര്‍ജന്മത്തിന്റെ തിരുമധുരത്തിനുവേണ്ടി. ബുധനാഴ്ച കാസര്‍കോട് നഗരം സാക്ഷ്യംവഹിച്ചത് അപൂര്‍വ യജ്ഞത്തിനായിരുന്നു. പതിനാറുവര്‍ഷം മുന്‍പ് കവയിത്രി സുഗതകുമാരി നട്ട നാട്ടുമാവ് വേരോടെ പിഴുത് ഒന്നരക്കിലോമീറ്റര്‍ അപ്പുറത്തെ അടുക്കത്ത്ബയല്‍ ഗവ. യു.പി. സ്‌കൂള്‍ മുറ്റത്തേക്ക് മാറ്റി. ‘പയസ്വിനി’യെന്ന് കവയിത്രി പേരുചൊല്ലി വിളിച്ച മാവിന്റെ പറിച്ചുനടലിന് നൂറുകണക്കിന് പ്രകൃതിസ്‌നേഹികള്‍ സാക്ഷിയായി. മണ്ണിലേക്ക് ആഴ്ന്നിറങ്ങി വെള്ളവും വളവും വലിച്ചെടുക്കുന്ന ധമനികള്‍ക്കൊന്നും പരിക്കേല്‍പ്പിക്കാതെ ഹൃദയശസ്ത്രക്രിയപോലെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നം സഫലമാവുകയായിരുന്നു.

ചുവട്ടിലെ മണ്ണുനീക്കി ശാഖകള്‍ വെട്ടിയൊതുക്കിയ മാവിനെ ക്രെയിനില്‍ പൊക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മണ്ണുനീക്കിയന്ത്രം കൊണ്ടുവന്ന് വേരോടെ പിഴുതെടുത്താണ് പുതിയ സ്ഥലത്തേക്ക് എത്തിച്ചത്. അടുക്കത്ത്ബയല്‍ സ്‌കൂള്‍ കവാടത്തില്‍ പുഷ്പവൃഷ്ടിയോടും ഹര്‍ഷാരവത്തോടും കൂടിയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ‘പയസ്വിനി’യെ വരവേറ്റത്. സുഗതകുമാരിയുടെ കവിതകളും അന്തരീക്ഷത്തില്‍ മുഴങ്ങി. മഴയും വെയിലും മാറിനിന്ന അന്തരീക്ഷത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മാവിന്റെ പറിച്ചുനടല്‍ പൂര്‍ത്തിയായത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...