കണ്ണൂര്‍: സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകണ്ട് മുതിര്‍ന്നവര്‍ കയ്യടിച്ച് നന്ദി പറഞ്ഞു. നിരവധി വാട്സാപ്പ് ഗ്രൂപ്പുകളില്‍ അത് ഷെയര്‍ ചെയ്യപ്പെട്ടു. തീവണ്ടിയില്‍ മുതിര്‍ന്നവര്‍ക്കുള്ള സൗജന്യയാത്ര പുനഃസ്ഥാപിച്ചു എന്നതായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ കുറച്ച് മണിക്കുറുകള്‍ക്ക് ശേഷം അവര്‍ അറിഞ്ഞു, ഇത് തെറ്റായ സന്ദേശമാണെന്ന്. ജൂലായ് ഒന്നു മുതല്‍ മുതിര്‍ന്നവര്‍ക്കുള്ള സൗജന്യ നിരക്ക് പുനഃസ്ഥാപിക്കും എന്ന് സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണെന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയപ്പോള്‍ അവരുടെ പ്രതീക്ഷ തകര്‍ന്നു.
ഭാവിയില്‍ പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും അതിന്റെ ഉത്തരവ് അപ്പോള്‍ പുറപ്പെടുവിക്കും എന്ന് പറഞ്ഞത് മാത്രമാണ് വീണ്ടും പ്രതീക്ഷ നല്‍കിയത്. ബുധനാഴ്ച രാവിലെ മുതല്‍ ഈ സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
റെയില്‍വേ 10 വിഭാഗങ്ങളിലെ 38 യാത്രാ സാജന്യനിരക്കുകള് നിര്‍ത്തലാക്കിയപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിലായത് മുതിര്‍ന്ന പൗരന്മാരാണ്. കിട്ടിക്കൊണ്ടിരുന്ന 40, 50 ശതമാനം സൗജന്യ നിരക്ക് എടുത്തുകളഞ്ഞു. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാര്ക്കും 58 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കും നല്കിയ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഇല്ലാതായി.
You must be logged in to post a comment Login