Vismaya News
Connect with us

Hi, what are you looking for?

HEALTH

ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഏലയ്ക്ക പരിഹാരമാകും; ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ഏലയ്ക്ക ഭക്ഷണത്തില്‍ ഉപയോഗിക്കാനാണ് നമ്മള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അല്‍പ്പം മുന്നില്‍ തന്നെയാണ്.

എന്നാല്‍ പലപ്പോഴും ഏലയ്ക്കയുടെ യഥാര്‍ത്ഥ ആരോഗ്യഗുണങ്ങള്‍ നമ്മളറിയാതെ പോകുന്നു.ഏലയ്ക്ക മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ സുഗന്ധം തന്നെയാണ്.

അതുകൊണ്ടുതന്നെ പലപ്പോഴും ഇതിന്റെ ഉപയോഗങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറത്താണ്.

ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങളില്‍ ചിലത്……

1.ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍

ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഏലയ്ക്ക പരിഹാരമാണ്.ഏലയ്ക്ക തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

2.മോണയുടെ ആരോഗ്യത്തിന്

ദന്തസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഏലയ്ക്ക ഏറ്റവും ഉത്തമമാണ്.മോണയില്‍ നിന്നും രക്തം വരുന്നത് തടയാനും ഏലയ്ക്ക ഉപയോഗിക്കുന്നത് നല്ലതാണ്.

3.ദഹനം സുഗമമാക്കുന്നു

ദഹനസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ ഏലയ്ക്ക വഹിക്കുന്ന പങ്കു വളരെ വലുതാണ്.ഭക്ഷണത്തിന് ശേഷം ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രേശ്നങ്ങളെയും ഇല്ലാതാക്കും.

4.കിഡ്നി പ്രവര്‍ത്തനം കാര്യക്ഷമമാക്കും

കിഡ്നി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഏലയ്ക്ക ഉപയോഗിക്കുന്നതിലൂടെ കഴിയും.മൂത്ര തടസം ഇല്ലാതാക്കാനും ഒന്നോ രണ്ടോ ഏലയ്ക്ക സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

5.കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.

കരള്‍ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.ഇത് മൂത്രത്തിലുള്ള കല്ലിനെയും ഇല്ലാതാകുന്നു.

6.കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ഏറ്റവും നല്ല ഒരു വസ്തുവാണ് ഏലയ്ക്ക.ഇത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം ഇല്ലാതാകുന്നു.മാത്രമല്ല കൊളസ്‌ട്രോള്‍ കുറയുന്നതിലൂടെ ഹൃദയാഘാത സാധ്യതയും ഇല്ലാതാകുന്നു.

7.ക്യാന്‍സര്‍ പ്രതിരോധിക്കുന്നു.

ക്യാന്‍സര്‍ പ്രധിരോധിക്കുന്നതിന് ഏറ്റവും സഹായപ്രദമാണ് ഏലയ്ക്ക.ഏലയ്ക്ക ആന്റി ഓക്സിഡന്റ് കലവറയാണ് എന്നതാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...