Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മറ്റി അഞ്ചുതെങ്ങിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ബജറ്റിൽ പ്രഖ്യാപിച്ച 25 രൂപ നിരക്കിലുള്ള മണ്ണെണ്ണ വിതരണം ചെയ്യുക, തീരം നഷ്ടപ്പെട്ടതു മൂലം വീടും വസ്തുവും പോയവർക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകുക, കമ്പ വല  തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് പരിഹാരം കാണുക, മത്സ്യത്തൊഴിലാളികളുടെ നാലു ലക്ഷം രൂപയുടെ ഭവന പദ്ധതി  പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യമുന്നയിച്ചു കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്.

ബ്ലോക്ക് പ്രസിഡണ്ട് ഔസേപ്പ് ആന്റണിയുടെ അധ്യക്ഷതയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ബി ആർ എം  ഷെഫീർ ഉദ്ഘാടനം ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് അഡോൾഫ് ജി മോറയ്, സംസ്ഥാന ഭാരവാഹികൾ  വർക്കല അഹദ്, അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ  യേശുദാസ് സ്റ്റീഫൻ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

ഡിസിസി അംഗം നെൽസൺ ഐസക് സ്വാഗതവും മുൻ മണ്ഡലം പ്രസിഡണ്ട് ഷെറിൻ ജോൺ നന്ദിയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...