Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പുത്തന്‍ ബൈക്കും കൂടുതൽ സ്ത്രീധനവും വേണം, പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

ഓയൂർ:വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍.പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27നാണ് ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ചത്.

യുവതിയുമായി പ്രണയത്തിലായിരുന്നു അനീഷ്. പിന്നാലെ ബന്ധുക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. എന്നാല്‍

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു ലളിതമായി വിവാഹം നടത്തിയാല്‍ മതിയെന്ന് അനീഷിന്റെ വീട്ടുകാര്‍ പറഞ്ഞതോടെ ആറു മാസം കഴിഞ്ഞ് വിവാഹം നടത്താന്‍ നിശ്ചയിച്ചു.

എന്നാല്‍ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി. യുവതി മരിച്ച ദിവസവും അനീഷ് ഫോണില്‍ വിളിച്ച്‌ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സ്ത്രീധനവും പുത്തന്‍ ബൈക്കും വേണമെന്നായിരുന്നു അനീഷിന്റെ നിലപാട്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യാപ്രേരണയ്ക്കാണ് പൂയപ്പള്ളി പൊലീസ് കേസെടുത്തത്. ‌

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...