കോഴിക്കോട്: കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ചെറുതോണിയില്‍ മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു.
തോണിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര് നീന്തി രക്ഷപ്പെട്ടു. കാണാതായ മത്സ്യ തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡും കൊയിലാണ്ടി പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
You must be logged in to post a comment Login