Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് (രാഷ്ട്ര മന്ദിർ) നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ച പുലർച്ചെ 1.38ന് ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയശേഷം ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബോംബെറിയുന്നതാരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. വാഹനത്തിന്റെ നേരിയ വെളിച്ചം മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

ബോംബാക്രമണത്തിൽ ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കുറച്ചുനാളുകൾക്ക് മുൻപ് പയ്യന്നൂരിൽ കോൺഗ്രസ് ഓഫിസ് ആക്രമിക്കുകയും ഗാന്ധി പ്രതിമ തകർക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രശ്നങ്ങൾക്കാണ് വഴിവച്ചത്. തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

എന്നാൽ ഇത് മറികടന്നാണ് ആർഎസ്എസ് കാര്യാലയത്തിനെതിരായ ആക്രമണം.

ബോംബേറ് നടന്ന സമയത്ത് രാഷ്ട്ര മന്ദിറിന്റെ മുൻപിൽ എത്തിയ മൊബൈൽ ഫോൺ ഏതൊക്കെയെന്ന് ടവർ ലൊക്കേഷനുകള്‍ നോക്കി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...