Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ല, കരുതൽ തുടരണം-ലോകാരോ​ഗ്യസംഘടന


ജനീവ: കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോ​ഗ്യസംഘടന. ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണ്ടെത്തൽ.

കോവി‍‍‍ഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോ​ഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം ​ഗെബ്രീഷ്യസ് പറഞ്ഞു.

കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരം​ഗത്തിന്റെ വ്യാപനത്തിൽ‌ നിന്ന് വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വീകരിച്ച് ഫലപ്രദമെന്നു കണ്ടെത്തിയ മാസ്ക് ശീലമുൾപ്പെടെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുകയും കോവിഡ് നിരക്കുകൾ അവലോകനം ചെയ്ത് അതിനനുസരിച്ച പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...