Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ.രാംദാസ് അന്തരിച്ചു


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ.രാംദാസ് അന്തരിച്ചു. തലശ്ശേരി സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.

കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച രാംദാസ് 11 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1647 റണ്‍സ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ 13 സീസണുകളില്‍ കേരളത്തിനുവേണ്ടി കളിക്കാന്‍ താരത്തിന് സാധിച്ചു. 1968 മുതല്‍ 1981 വരെ കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ സീനിയര്‍ മാനേജരായി സേവനമനുഷ്ഠിച്ചു. ഒപ്പം ബാങ്കുമായി ബന്ധപ്പെട്ട് ടൂര്‍ണമെന്റുകളില്‍ സജീവസാന്നിധ്യമായി. പരിശീലകനായും മാനേജരായുമെല്ലാം അദ്ദേഹം ക്രിക്കറ്റിനൊപ്പം നിന്നു.

കേരള ക്രിക്കറ്റ് അസോസിയേഷനിലും രാംദാസ് സജീവമായിരുന്നു. കെ.സി.എയുടെ അംഗമായും പിന്നീട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മാച്ച് റഫറി, ദൂരദര്‍ശനില്‍ കമന്റേറ്റര്‍ എന്നീ നിലകളിലും രാംദാസ് പ്രശസ്തി നേടി. തലശ്ശേരിക്കാരനാണെങ്കിലും തിരുവനന്തപുരത്താണ് സ്ഥിരതാമസമാക്കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...