Friday, March 24, 2023

തളിപ്പറമ്പ് പൊലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ അഗ്നിക്കിരയായി

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ പൊലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം. 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാർഡിൽ തീപിടിത്തമുണ്ടായത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ പറമ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ഡംപിങ് യാർഡിലെ വാഹനങ്ങളിലേക്കും തീ പടർന്നു. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാർഡിൽ ഉണ്ടായിരുന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles