Vismaya News
Connect with us

Hi, what are you looking for?

EDUCATION

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്, മലയാളികള്‍ക്കും നേട്ടം

യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അനിമേഷ് പ്രധാന്‍, ഡോനുരു അനന്യ എന്നിവര്‍ക്കാണ്. ആദ്യ അഞ്ച് റാങ്കില്‍ ഒരു മലയാളി ഇടം നേടി. കൊച്ചി ദിവാന്‍സ് സ്വദേശി സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.

ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തീയതികളിലായി മെയ്ന്‍ പരീക്ഷ നടത്തിയത്. ഡിസംബര്‍ എട്ടിനാണ് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

Also Read:  മുഖ്യമന്ത്രിയുടെ തൃശൂരിലെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾആദ്യ നൂറ് പേരില്‍ കേരളത്തിന് അഭിമാനമായി നിരവധി പേര്‍ ഇടംനേടി. വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന (40), ആര്‍ രമ്യ (45), ബെന്‍ജോ പി ജോസ് (59), സി വിനോദിനി (64), പ്രിയ റാണി (69), ഫാബി റഷീദ് (71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) എന്നിങ്ങനെയാണ് ആദ്യ നൂറ് റാങ്കില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

ജനുവരി 2, ഏപ്രില്‍ 9 തീയതികളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടമായ ഇന്റര്‍വ്യൂവും പേഴ്‌സണാലിറ്റി ടെസ്റ്റും നടന്നത്. ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അടക്കം വിവിധ സര്‍വീസുകളിലുള്ള ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്. ബിരുദമാണ് പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യത.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...