Vismaya News
Connect with us

Hi, what are you looking for?

HEALTH

വേനൽക്കാല സൗന്ദര്യ സംരക്ഷണം; അറിയേണ്ടതെല്ലാം

വേനല്‍ക്കാലം എന്നും സൗന്ദര്യ സംരക്ഷകര്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞതാണ്. ചുട്ടുപൊള്ളുന്ന വെയില്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നു. സൂര്യന്റെ താപനില വർധിക്കുമ്പോൾ, അത് നിങ്ങളുടെ ചര്‍മ്മത്തില്‍ മങ്ങലേല്‍പ്പിക്കുന്നു. വിയര്‍പ്പ്, സൂര്യതാപം, മലിനീകരണം എന്നിവ വീണ്ടും കഠിനമാകുമ്പോള്‍ വേനല്‍ക്കാലത്ത് മുഖവും ചര്‍മ്മവും വാടുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ മുഖം തിളക്കത്തോടെയും പുതുമയോടെയും ഇരിക്കാൻ സഹായിക്കുന്ന കുറച്ച് നുറുങ്ങുകള്‍ നോക്കാം.ചൂടുവെള്ളം ചര്‍മ്മത്തെ നിര്‍ജ്ജലീകരിക്കുകയും ബ്രേക്ക് ഔട്ടുകള്‍ക്ക് കാരണമാവുകയും ചെയ്യുന്ന ഒന്നാണ്. അതിനാൽ വേനല്‍ക്കാലത്ത് കുളിക്കാനായി ചൂടുവെള്ളത്തിനു പകരം തണുത്ത വെള്ളം തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ സുഷിരങ്ങള്‍ പുതുക്കാനും അണ്‍ലോക്ക് ചെയ്യാനും നല്ലതാണ്.

ഫെയ്‌സ്വാഷുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ പുതുക്കുന്നു. വേനല്‍ക്കാലത്ത് ജെല്‍ ഫെയ്‌സ് വാഷുകൾ ഉപയോഗിക്കുക. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തിന് സാലിസിലിക് ആസിഡ് അടങ്ങിയിരിക്കുന്ന ഒരു ഫെയ്‌സ് വാഷാണ് ഏറ്റവും നല്ലതാണ്.ചര്‍മ്മ സുഷിരങ്ങള്‍ മികച്ചതാക്കുന്നതിനും ചൂടില്‍ ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കുന്നതിനുമുള്ള സ്‌കിന്‍ ടോണറുകള്‍ മികച്ച മാര്‍ഗമാണ്. കക്കിരി പോലുള്ള ഉന്മേഷകരമായ ചേരുവകളുള്ള മദ്യരഹിത ടോണറുകള്‍ ഇതിനായി തിരഞ്ഞെടുക്കുക.സൂര്യതാപം ചെറുക്കാന്‍ സണ്‍സ്‌ക്രീനുകളുടെ ഉപയോഗം ഉപകാരപ്പെടും. വേനലില്‍ ചര്‍മ്മത്തിന് സൂര്യനില്‍ നിന്ന് പരിരക്ഷ നല്‍കുന്ന ഗ്രീസ് അല്ലാത്ത സ്‌പ്രേഓണ്‍ സണ്‍സ്‌ക്രീനുകള്‍ പരീക്ഷിക്കാം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...