Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടുകയായിരുന്നു. 

പുലർച്ചെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തീരദേശ പോലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് ജോണിൻ്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ചിറകിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.പുലിമുട്ട് നിർമാണത്തിലെ അപാകതയാണ് അഴിമുഖത്തിലെ ശക്തമായ തിരമാലയ്ക്ക് കാരണമെന്ന് മത്സ്യതൊഴിലാളികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മത്സ്യതൊഴിലാളികൾ വൻ പ്രതിഷേധത്തിലാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...