Wednesday, March 22, 2023

ദിലീപിന് തിരിച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി നിർദ്ദേശം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ ദിലീപ് നേരത്തെ മഞ്ജുവിനെ വിസ്തരിക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

എന്നാല്‍, കേസിൽ ദിലീപിന്റെ പങ്കുതെളിയിക്കാൻ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആർ.ബസന്താണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാകണമെന്ന് അതിജീവിത ആഗ്രഹിക്കുന്നുവെന്നും എന്നാൽ, അതിന്റെ പേരിൽ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രതി തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുതെന്നും ആർ.ബസന്ത് കോടതിയിൽ ആവശ്യപ്പെട്ടു.

തുടർന്ന് പ്രോസിക്യൂഷൻ മുന്നോട്ടുവച്ച സാക്ഷി വിസ്താരം തുടരാമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles