ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ട്രെയിലറിലുള്ള വിഎഫ്എക്സിന്റെ പേരിൽ വിവാദങ്ങൾ നേരിട്ട് ചിത്രമാണ് പ്രഭാസിന്റെ ആദ്യപുരുഷ്.
ചിത്രത്തിൽ ശ്രീരാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ഇപ്പോഴിതാ ശ്രീരാമന്റെ വേഷവും മോഷണം ആണെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. ആർട്ടിസ്റ്റ് പ്രദീപ് സംഘറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രഭാസിന്റെ ശ്രീരാമൻ വേഷം തന്റെ രണ്ട് ആർട്ട് വർക്കുകൾ ചേർത്തുവച്ചതാണെന്നും അനുവാദം ചോദിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.