Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഷാരൂഖ് ഖാൻ – നയൻതാര ചിത്രം ‘ജവാൻ’ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്

അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ – നയൻതാര ചിത്രം ‘ജവാൻ’ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ‘ലേഡി സൂപ്പർസ്റ്റാർ 75’ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി ജവാൻ ചിത്രീകരണത്തിലാണ് നയൻസ് ഇപ്പോൾ.

ബാന്ദ്ര കോട്ടയിൽ ഗാനരംഗങ്ങൾ ചിത്രീകരിക്കുകയാണ് സംഘം. ഒരു പാട്ടുകൂടി ചിത്രീകരിച്ചാൽ ജവാൻ പൂർത്തിയാകും എന്നാണ് വിവരം. ‘പഠാന്റെ’ വിജയം ഷാരൂഖ് സിനിമകൾക്ക് മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുണ്ട്.

നായൻതാര ആദ്യമായി ഹിന്ദി സിനിമയിൽ നായികയാകുന്നു എന്നതും പ്രത്യേകതയാണ്. അറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രവുമാണിത്.

ചിത്രീകരണം ഉടൻ പൂർത്തിയായാലും ജൂൺ 2ന് റിലീസ് സാധ്യമാകുമോ എന്നതിൽ അണിയറപ്രവർത്തകർക്ക് ആശങ്കയുണ്ട്. ആ തീയതി സാധ്യമല്ലെങ്കിൽ ഒക്ടോബറിലേയ്ക്ക് മാറ്റുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

എഡിറ്റിംഗിലെ പുരോഗതികൾ വിലയിരുത്തിയ ശേഷം ഫൈനൽ ഡേറ്റിൽ ഷാരൂഖും അറ്റ്ലിയും ധാരണയിലെത്തും. ഏറ്റവും മികച്ച രീതിയിൽ ജവാനെ പ്രേക്ഷകരിൽ എത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ എല്ലാ വശവും പരിഗണിച്ചാകും തീരുമാനമെടുക്കുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...