തണ്ണിമത്തൻ ഒരുവിധം എല്ലാവർക്കും ഇഷ്ടമാണ്. ജ്യൂസ് തയ്യാറാക്കി കഴിക്കുവാനും മുറിച്ച് കഴിക്കുവാനുമെല്ലാം ഇഷ്ടമാണ്. വേനൽക്കാലത്ത് ദാഹമകറ്റാനും തണ്ണിമത്തൻ വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം ശരീരത്തിലെ വിഷാംശം അകറ്റുന്നതിനും തണ്ണിമത്തൻ സഹായിക്കും.
ധാരാളം നാരുകൾ ഉൾക്കൊണ്ടിരിക്കുന്ന പഴം കൂടിയാണ് തണ്ണിമത്തൻ. ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ ഈ ഭക്ഷണക്രമം ആരോഗ്യകരമായ ഒന്നാണ്.
വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ ബി1, ബി6, ലൈക്കോപീന്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ തണ്ണിമത്തനില്‍ ഉൾക്കൊണ്ടിട്ടുണ്ട്.