Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഇളവുകള്‍ വെട്ടിക്കുറച്ച് നേടിയത് 3792 കോടി അധിക വരുമാനം

ഇളവുകള്‍ വെട്ടിക്കുറച്ചും ഫ്ലെക്സി നിരക്കില്‍ ട്രെയിനുകളോടിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ (2023 ഫെബ്രുവരി വരെ) റെയില്‍വേ സ്വന്തമാക്കിയത് 3792 കോടി രൂപയുടെ അധിക വരുമാനം.

പ്രീമിയം തത്കാലില്‍നിന്ന് 2399 കോടി രൂപയും തത്കാലില്‍നിന്ന് 5937 കോടി രൂപയും അഞ്ചുവര്‍ഷത്തിനിടെ റെയില്‍വേ സമാഹരിച്ചു. മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെ കോവിഡ് കാലത്ത് പിന്‍വലിച്ച ഇളവുകള്‍ പോലും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നിരിക്കെയാണ് ടിക്കറ്റ് ബുക്കിങ് വഴി റെയില്‍വേക്ക് ലഭിച്ച അധിക വരുമാനത്തിന്റെ കുതിച്ചുയരുന്ന കണക്കുകള്‍.

2021നെ അപേക്ഷിച്ച്‌ 2022ല്‍ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വര്‍ധന. 2021 ഏപ്രില്‍ മുതല്‍ നവംബര്‍ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനമെങ്കില്‍ 2022ല്‍ ഇതേ കാലയളവില്‍ 41,335.16 കോടിയായാണ് വര്‍ധിച്ചത്. അധിക വരുമാനമാകട്ടെ 17,851.29 കോടിയും. ചരക്ക് വരുമാനത്തിലെ വര്‍ധന 16.15 ശതമാനം മാത്രമാണ്.

യാത്ര ആനുകൂല്യങ്ങള്‍ റെയില്‍വേക്ക് ഭാരമാകുന്നെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2016 മുതല്‍തന്നെ ഇളവുകളില്‍ കൈവെക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. വിവിധ വിഭാഗം യാത്രക്കാര്‍ക്കായി 53ഓളം കണ്‍സഷനുകള്‍ വഴി പ്രതിവര്‍ഷം കോടികളുടെ അധികബാധ്യതയുണ്ടാകുന്നെന്നാണ് റെയില്‍വേ ബോര്‍ഡ് ആവര്‍ത്തിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...