പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനിൽ പുതിയ ലുക്കിൽ വിക്രം.തങ്കലാനില്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് വിക്രം എത്തിയിരിക്കുന്നത്. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകള്‍ വീഡിയോയില്‍ കാണാം. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
.ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാന്’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂര്‍ത്തിയാണ്.